---
title: "തെർമൽ പവർ പ്ലാൻ്റിൽ നിർമ്മാണ പ്രവർത്തനത്തിനിടെ അപകടം ; 9 തൊഴിലാളികൾ മരിച്ചു"
english_title: "Accident during construction work at thermal power plant; 9 workers die"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/317979/Accident during construction work at thermal power plant; 9 workers die"
published_at: "2025-09-30T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dc07c03e44c_1000347259.png"
keywords: []
---

# തെർമൽ പവർ പ്ലാൻ്റിൽ നിർമ്മാണ പ്രവർത്തനത്തിനിടെ അപകടം ; 9 തൊഴിലാളികൾ മരിച്ചു

> **Lead Summary:** തമിഴ്നാട്ടിലെഎന്നൂരിൽ തെർമൽ പവർ പ്ലാൻ്റിൽ നിർമ്മാണ പ്രവർത്തനത്തിനിടെ അപകടം. 9 തൊഴിലാളികൾ മരിച്ചു.

## Article Content

തമിഴ്നാട്ടിലെഎന്നൂരിൽ തെർമൽ പവർ പ്ലാൻ്റിൽ നിർമ്മാണ പ്രവർത്തനത്തിനിടെ അപകടം. 9 തൊഴിലാളികൾ മരിച്ചു.

പത്തിലധികം പേർക്ക് പരുക്കേറ്റു. നിർമ്മാണ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന ലോഹം കൊണ്ടുള്ള ഫ്രെയിം തകർന്നുവീണാണ് അപകടം. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്.

പവർ പ്ലാന്റിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഇതിൻ്റെ ഭാഗമായി ഉപയോഗിച്ചിരുന്ന ഫ്രെയിമാണ് തകർന്നു വീണത്. പലരുടെയും തലയ്ക്കാണ് പരുക്കേറ്റത്. അഞ്ച് പേർ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. നാല് പേർ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/317979/Accident during construction work at thermal power plant; 9 workers die)